നീലേശ്വരം: കോട്ടക്കല്‍ വി.പി.എസ്.വി ആയുര്‍വ്വേദ കോളേജിലെ പ്രൊഫസര്‍ നീലേശ്വരം പൂവാലംകൈ സ്വദേശി ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി ലഭിച്ചു. ‘ വിട്ടുമാറാത്ത നടുവേദനയില്‍ ദഹന വ്യവസ്ഥിതിയുടെ പങ്കി’ നെക്കുറിച്ചുള്ള ഗവേഷണത്തിനാണ് കാഞ്ചീപുരത്തെ എസ്.സി.എസ്.വി.എം.വി സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി ലഭിച്ചത്. നീലേശ്വരത്തെ പരമ്പരാഗത ആയുര്‍വ്വേദ കുടുംബത്തില്‍ നിന്നുള്ള അദ്ദേഹം പ്രശസ്ത ആയുര്‍വ്വേദ വൈദ്യനായ കല്ലമ്പള്ളി വൈദ്യരുടെ ചെറുമകനും, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ മുന്‍ ഡയറക്ടര്‍ പരേതനായ ഡോ: പി.വി. മുകുന്ദന്റെയും ഇ.ശകുന്തളയുടെയും മകനാണ് ഡോ: ഇ.മുകേഷ്. കഴിഞ്ഞ 14 വര്‍ഷമായി കോട്ടക്കല്‍ ആയുര്‍വ്വേദ കോളേജില്‍ അധ്യാപകനും ചികിത്സകനുമായി സേവനമനുഷ്ഠിക്കുകയാണ്. മടിക്കൈ ഗവ: ആയുര്‍വ്വേദ ആശുപത്രിയില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ: രശ്മി ദാമോദരന്‍. ലാവണ്യ, ദിയ എന്നിവര്‍മക്കളാണ്.
