അതിഞ്ഞാല്‍ കോയപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച കാര്‍ ഷൂ കടയിലേക്ക് പാഞ്ഞു കയറി

കാഞ്ഞങ്ങാട് : സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച കാര്‍ നിയന്ത്രണംവിട്ട് ഷൂ കടയിലേക്ക് ഇടിച്ചു കയറി. ഇന്ന് വൈകിട്ട് 3.30 മണിയോടെ
അതിഞ്ഞാല്‍ കോയപ്പള്ളിയിലാണ് അപകടം. സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളിയായ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. കോയപ്പളളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പോലീസ് ക്ലബ്ബ് ഷൂ കടയുടെ മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ന്നു. ഇവിടെ പാര്‍ക്ക് ചെയ്ത ബുള്ളറ്റിനും കേടുപാടുകള്‍ സംഭവിച്ചു. കാസര്‍കോട് ഭാഗത്തേക്ക് പോകുയായിരുന്ന കെ എ 0 4 സെഡ് 70 41 നമ്പര്‍ കാറാണ് അപകടം വരുത്തി വെച്ചത്.

 

error: Content is protected !!