പെരിയ കായക്കുളം ശ്രീവിഷ്ണു ദേവസ്ഥാനത്ത് ഗീതാജ്ഞാന യജ്ഞം 27 മുതല്‍

പെരിയ: പെരിയ കായക്കുളം ശ്രീവിഷ്ണു ദേവസ്ഥാന കമ്മിറ്റി കാസര്‍കോട് ചിന്മയ മിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗീതാജ്ഞാന യജ്ഞം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ കായക്കുളം ശ്രീ വിഷ്ണു ക്ലബ്ബ് ഹാളില്‍ വെച്ച് നടക്കും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ വൈകുന്നേരം 7 മണി മുതല്‍ 8-30 വരെ ഭഗവദ് ഗീത പതിനേഴാം അദ്ധ്യായം ശ്രദ്ധാത്രയവിഭാഗ യോഗവും, 28 മുതല്‍ മാര്‍ച്ച് 3 വരെ രാവിലെ 6-30 മുതല്‍ 7-30 വരെ ശങ്കരാചാര്യ വിരചിതമായ സാധനാ പഞ്ചകവുമാണ് പ്രഭാഷണ വിഷയം.പാലക്കാട് എടത്തറ ചിന്മയാ മിഷനിലെ ബ്രഹ്‌മചാരി അഖിലേഷ് ചൈതന്യ യാണ് യജ്ഞാ ചാര്യന്‍.27 ന് വൈകുന്നേരം 6 മണിക്ക് ആചാര്യ വരവേല്പ്.
ചെന്നൈ മദ്രാസ് സംസ്‌കൃത കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ടി പി ആര്‍ നമ്പൂതിരി യജ്ഞം ഉദ്ഘാടനം ചെയ്യും.
ദേവസ്ഥാനം പ്രസിഡന്റ് ടി വി കമലാക്ഷന്റെ അധ്യക്ഷനാവും. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുമ കുഞ്ഞികൃഷ്ണന്‍, ക്ഷേത്രം സ്ഥാനികന്‍ പി വി അമ്പു, കാസര്‍കോട് ചിന്മയ മിഷന്‍ പ്രസിഡന്റ് എ.കെ നായര്‍ എന്നിവര്‍ ആശംസകള്‍ നേരും. പി.കെ.കുഞ്ഞിരാമന്‍, കെ.വിജയന്‍, ടി.വി.മോഹനന്‍, കെ.മാധവന്‍, വിഷ്ണു ഭാസ്‌കര്‍, ലത അരവിന്ദാക്ഷന്‍ എന്നിവര്‍ സന്നിഹിതരാകും. പി.വി.അഭിലാഷ് സ്വാഗതവും സീമ ബാലരാജന്‍ നന്ദിയും പറയും.3 ന് യജ്ഞംഅവസാനിക്കും.

error: Content is protected !!