പയസ്വനി പുഴയില്‍ ബണ്ട് നിര്‍മ്മിക്കുന്നതിനായി സര്‍വ്വേ നടത്തുന്നതിനിടെ ജലസേചന വകുപ്പ് ജീവനക്കാരന്‍ പുഴയില്‍ വീണു മരിച്ചു

കാസര്‍കോട്: ബണ്ട് നിര്‍മ്മിക്കുന്നതിനായി സര്‍വ്വേ നടത്തുന്നതിനിടെ ജലസേചന വകുപ്പ് ജീവനക്കാരന്‍ പുഴയില്‍ വീണു മരിച്ചു.
ആലപ്പുഴ സ്വദേശി നിഖിലാണ് ഇന്ന് ഉച്ചയോടെ പയസ്വനി പുഴയില്‍ വീണ് മരിച്ചത്. അടൂര്‍, പള്ളംകോട്
എന്ന സ്ഥലത്ത് പയസ്വനി പുഴയില്‍ ബണ്ട് നിര്‍മ്മിക്കുന്നതിനായി ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തുന്നതിനിടെയാണ് പള്ളംകോട് പാലത്തിന് നിന്ന് സുമാര്‍ 300 മീറ്റര്‍ മുകളില്‍ നിന്ന് അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!