പരപ്പ :കെ പി സി സി യുടെ ആഹ്വാനപ്രകാരം കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരപ്പയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 15 ദിവസം പിന്നിടുകയാണ് ഇവരോട് സര്‍ക്കാര്‍ കാണിക്കുന്ന നെറികേട് നെതിരെ ശക്തമായ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് ‘പാവങ്ങളുടെ കണ്ണീരെപ്പാന് സാധിക്കാത്ത പിണറായി ഭരണകൂടം പി എസ് സി അംഗങ്ങള്‍ക്കും, ഡല്‍ഹിയിലെ കേരള പ്രതിനിധിക്കും ലക്ഷം ശമ്പള വര്‍ദ്ധനവും, മറ്റ് ആനുകൂല്യങ്ങളും നല്കുമ്പോള് ഓരോ വീടും കയറിയിറങ്ങി ആരോഗ്യ പ്രവര്‍ത്തന രംഗത്ത് സാധാരണകാരന്റെ കൂടെ നില്ക്കുന്ന ആശ വര്‍ക്കര്‍മാരുടെ ശമ്പളം നല്‍കാത്തത് കടുത്ത അനീതിയും വഞ്ചനയുമാണെന്ന് നേതാക്കള്‍ പറഞ്ഞു. ആശവര്‍ക്കര്‍മാര്‍ക്ക് വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ വരെ അതിശക്തമായി ശബ്ദിച്ചിട്ടുള്ളത് കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താനണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ആശ വര്‍ക്കര്‍മാരുടെ കണ്ണീരെപ്പാന് കൂടെയുടാകുമെന്ന് പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗത്തില്‍ നേതാക്കന്മാര് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന് വേളൂര്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സിജോ പി ജോസഫ് , കണ്ണന് പട്ട്ളം, ബാലഗോപാലന് കാളിയാനം , ജോണികുന്നാണി ,ബാബു വീട്ടിയോടി, തുടങ്ങിയവര്‍ സംസാരിച്ചു. പി പത്മനാഭന്, വി ഭാസ്ക്കരന്‍ , ഷെരീഫ് കാരാട്ട്, കുഞ്ഞികൃഷ്ണന് കെ,ടോമി മണിയഞ്ചിറ, അസീസ് കമ്മാടംതുടങ്ങിയവരുടെ നേതൃത്വത്തില്നേതൃത്വംനല്കി.
