തൃക്കരിപ്പൂര്‍: ലയണ്‍സ് ക്ലബ്ബ് തൃക്കരിപ്പൂരിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി അഗര്‍ബത്തി നിര്‍മാണത്തില്‍ ഏകദിന തെഴിലാധിഷ്ഠിത പരിശീലനം നടത്തി. നടക്കാവിലെ ക്ലബ്ബ് ഓഫീസില്‍ നടന്ന പരിശീലന പരിപാടി ലയണ്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ലയണ്‍ സുരേഷ് കുമാര്‍ പി വി ഉത്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ശ്രീകണ്ഠന്‍ കെ എന്‍ അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകരായ മുരളീധരന്‍, സജേഷ് പി പി, എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍ വി പി പി സ്വാഗതവും രാധാകൃഷ്ണന്‍ എം നന്ദിയുംപറഞ്ഞു.
