ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ വാര്‍ഷിക പൊതുയോഗം മടിക്കേരിയില്‍ നടന്നു; സംസ്ഥാന വൈസ് പ്രസിഡന്റ് മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു

മടിക്കേരി: വന്‍കിട കമ്പനികള്‍ മോഡേണ്‍ ട്രേഡ് എന്ന ഓമനപ്പേരില്‍ സമാന്തര വിതരണ വ്യാപാരം നടത്തുന്നത്
അവസാനിപ്പിക്കണമെന്ന് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

ചില വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഇത്തരം വിതരണ സംവിധാനത്തെ നിരോധിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.രാജേഷ് കാമത്ത് അധ്യക്ഷത വഹിച്ചു.
എകെഡിഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജി.എസ്.ശശിധരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഡോ.രാഹുല്‍ നന്ദകുമാര്‍, ജില്ലാ ട്രഷറര്‍ മുനീര്‍ ബിസ്മില്ല, ജില്ലാ വൈസ് പ്രസിഡന്റുമാരായ അസ്‌ലാം സ്റ്റാര്‍, കെ.ശശിധരന്‍, അബ്ദുല്‍ ജലീല്‍ തച്ചങ്ങാട്, കെവിവിഇഎസ് കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് ടി.എ. ഇല്യാസ്, എകെഡിഎ ജില്ലാ സെക്രട്ടറിമാരായ നവാസ് സന, എം.എസ്.ജംഷിദ്, മുത്തലിബ് ബേര്‍ക്ക, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ശംസുദ്ദീന്‍ നീലേശ്വരം, മുഹമ്മദലി മുണ്ടാങ്കുലം, ബാലകൃഷ്ണന്‍ റിയല്‍, വിശ്വനാഥന്‍ ,,നിഷാദ് കരീം എന്നിവര്‍സംസാരിച്ചു

error: Content is protected !!