കാഞ്ഞങ്ങാട് :മോട്ടോര്‍ സ്ഥാപിക്കുന്ന തിനിടെ കിണറില്‍ വീണ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പില്‍ ടോമി -റോസമ്മ ദമ്പതികളുടെ മകന്‍ ടി.എ. ടോണി (31) യാണ് മരിച്ചത്. ഇന്നലെ നാട്ടുകാര്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏഴ് ലക്ഷം രൂപ ടോണിയുടെ ചികിത്സക്കായി പിരിച്ചെടുത്തിരുന്നു. എന്നാല്‍ സഹായത്തിന് കാത്ത് നില്‍ക്കാതെയാണ് ടോണി
വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 19 നായിരുന്നു അപകടം. കൊന്നക്കാട് വെങ്കല്ല് കാരുപ്പള്ളിയില്‍ കെ എ . ജിജോ മോന്റെ വീട്ടിലെ കിണറില്‍ മോട്ടോര്‍ സ്ഥാപിക്കുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ന് കൊന്നക്കാട് ചര്‍ച്ചില്‍ നടക്കും. സഹോദരങ്ങള്‍:സോണി, റോണി.
