മാഷ് ഓര്‍മ്മ സ്മരണിക പ്രകാശനം ആഗസ്റ്റ് അവസാനം: കവര്‍ പ്രകാശനം 14ന് മന്ത്രി കെ എം ഷാജി നിര്‍വഹിക്കും

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് നേതാവ്, എഴുത്ത്കാരന്‍, മത വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഉജജ്വല പ്രഭാഷകന്‍,വിവര്‍ത്തകന്‍, ജനപ്രതിനിധി, മാധ്യമ പ്രവര്‍ത്തകന്‍, തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം കൈയൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭ പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഓര്‍മ്മക്കായി തയ്യാറാക്കിയ മാഷ് ഓര്‍മ്മ എന്ന സ്മരണിക ആഗസ്റ്റ് അവസാനം പ്രകാശിതമാവും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരളാ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയായിരിക്കും പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുക. മാഷ് ഓര്‍മ്മയുടെ കവര്‍ പ്രകാശനം ഈ മാസം 14 ന് രാത്രി 8 മണിക്ക് അതിഞ്ഞാലിലുള്ള പി മുഹമ്മദ് കുഞ്ഞി സ്മാരക മന്ദിരത്തില്‍ തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പ്രകാശനം ചെയ്യും.തിരുവന്തപുരത്തെത്തിയ ചീഫ് എഡിറ്റര്‍ ടി മുഹമ്മദ് അസ്ലം കണ്‍വീനര്‍ ഖാലിദ് അറബിക്കാടത്ത് എന്നിവര്‍ മന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചു. മാഷ് ഓര്‍മ്മയില്‍ മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളുടേയും വിവിധ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടേയും മാധ്യമ പ്രവര്‍ത്ത കരുടേയും ഒര്‍മ്മക്കുറിപ്പുകള്‍ ഉണ്ട്.ഒപ്പം അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സമഗ്ര ചരിത്രവും സോവിയറ്റ് റഷ്യയില്‍ നിന്നും ഇന്ത്യയില്‍ എത്തി അതിഞ്ഞാലില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉമര്‍ സമര്‍ഖന്തിന്റേയും മഖാമിന്റേയും ചരിത്രരേഖകളും സ്മരണികയില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട് സംസ്ഥാന മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും എം.പി, എം എല്‍ എ മാരുടേയും നേതാക്കളുടേയും ആശംസ സന്ദേശങ്ങളും നൂറിലേറെ മാഷുമായി ബന്ധ പ്പെട്ട ഫോ ട്ടോകളും മാഷ് ഓര്‍മ്മയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട് .പ്രകാശന ചടങ്ങില്‍ കാസര്‍ഗോഡ് എം പി യും ജില്ലയിലെ എം എല്‍ എ മാരും സംബന്ധിക്കും പ്രകാശന ചടങ്ങ് ചരിത്ര സംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടേയും സ്മരണിക സമിതിയുടേയും നേതൃത്വത്തില്‍ നടന്നുവരുന്നത്. അജാനൂള്‍ ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗം ഖാലിദ് അറബിക്കാടത്ത് ഏര്‍പ്പെടുത്തിയ കൂര്‍മ്മല്‍ എഴുത്തച്ചന്‍ പുരസ്‌ക്കാരം പൊതുപ്രവര്‍ത്തക സി കുഞ്ഞാമിനക്ക് മാഷ് ഓര്‍മ്മ കവര്‍ പ്രകാശന ചടങ്ങില്‍ മന്ത്രി കെ എം ഷാജി സമ്മാനിക്കും.

 

 

error: Content is protected !!