ഉദുമ : ക്ഷേമപെന്ഷന് വിതരണത്തില്‍ നിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് സിഐടിയു ഉദുമ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പാലക്കുന്ന് ടൗണില്‍ നടത്തിയ പ്രതിഷേധ യോഗം സിഐടിയു ഉദുമ ഏരിയ പ്രസിഡണ്ട് വി ആര് ഗംഗാധരന് ഉദ്ഘാടനം ചെയ്തു. കെസിഇയു ഏരിയ ട്രഷറര്‍ ഹരി വില്ലാരംപതി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കുമാരന് പള്ളിപ്പുഴ, രാമചന്ദ്രന് പെരുമ്പള,എന്‍ ഉഷാകുമാരി, പി അനില്‍കുമാര്‍, സുധീഷ് ഉദുമ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി വി രാജേന്ദ്രന് സ്വാഗതം പറഞ്ഞു..
