കല്യാണ്‍ റോഡ് ശ്രീ കൊറഗജ്ജന്‍ ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ടം 28 ന്; കുല കൊത്തല്‍ ചടങ്ങ് നടന്നു

മാവുങ്കാല്‍ :കല്യാണ്‍ റോഡ് ശ്രീ കൊറഗജ്ജന്‍ ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഫെബ്രുവരി 28 ന് വിവിധ പരിപാടികളോടെ നടക്കും. ഫെബ്രുവരി 28 ന് രാവിലെ 5 മണിക്ക് ഗണപതി ഹോമം. വൈകിട്ട് 4 മണിക്ക് ഗുളികന്‍ തെയ്യം. 6 ന് കല്യാണ്‍ റോഡ് ശ്രീ മാരിയമ്മ ദേവസ്ഥാനത്ത് നിന്നും കാഴ്ചവരവ്, 7 ന് അന്നദാനം, രാത്രി 9 മണിക്ക് കാസര്‍കോട് ജില്ലയില്‍ അപൂര്‍വ്വമായി കെട്ടി ആടാറുള്ള കൊറഗജ്ജന്‍ തെയ്യം. ഉത്സവത്തിന്റെഭാഗമായുള്ള കുല കൊത്തല്‍ ചടങ്ങും ഗള്‍ഫ് പ്രതിനിധികളും കൈമാറ്റവും
നിരവധി ഭക്ത ജനങ്ങളുടെ സാന്നി ധ്യത്തില്‍ നടന്നു.

error: Content is protected !!