പള്ളിക്കര: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജവഹര്‍ സംസ്‌കാരിക വേദി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വര്‍ണ്ണങ്ങളിലൂടെ സ്വാതന്ത്ര്യഗാഥ ചിത്രകലാ പരിപാടി ബേക്കല്‍ ബീച്ച് പാര്‍ക്ക് പള്ളിക്കരയില്‍ വെച്ച് നടന്നു. ജില്ലയിലെ പ്രമുഖ ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് വരകളിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ആവിഷ്‌കരിക്കുന്നതാണ് പരിപാടി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധുപത്മാനാഭന്‍പരിപാടി ഉദ്ഘാടനം ചെയ്തു.ജവഹര്‍ സംസ്‌കാരിക വേദി ചെയര്‍മാന്‍ വി.വി. നിശാന്ത് അധ്യക്ഷത വഹിച്ചു. ഷിബിന്‍ ഉപ്പിലിക്കൈ, അമൃത, വി, ജതീഷ് കായകുളം, സുധീഷ് പാണൂര്‍, രദീപ് കാനങ്കര, പ്രദിപ് പള്ളക്കാട്, സതീശന്‍ കിക്കാംങ്കോട്, പ്രമോദ് ചക്യാര്‍പ്പ്, ബിജു കൊട്രച്ചാല്‍, ശിവദ സന്ദിപ് , അഭീജിത്ത് കല്ല്യാട്ട്, കിഞ്ചുഷസുകേഷ്,എന്നിവര്‍ പ്രസംഗിച്ചു.അനൂപ് ഓര്‍ച്ച സ്വാഗതവും നിശാന്ത് പ്ലാവില്ലായ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യസമര ചരിത്രവും ദേശസ്‌നേഹത്തിന്റെ സന്ദേശവും ചിത്രകലയുടെ വര്‍ണ്ണങ്ങളിലൂടെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ തലമുറകളിലെ ചിത്രകാരന്മാര്‍ പരിപാടിയില്‍ പങ്കെടുത്തു
