ഭീമനടി മുതല്‍ മുക്കട വരെയുള്ള പിഡബ്ല്യുഡി റോഡിലും ചൈത്രവാഹിനി പുഴയുടെ ഇരുവശവും നടക്കുന്ന അനധികൃതമായ കയ്യേറ്റം തടയണം

ഭീമനടി: വെസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്തിലെ ഭീമനടി മുതല്‍ മുക്കട വരെയുള്ള പിഡബ്ല്യുഡി റോഡിലും ചൈത്രവാഹിനി പുഴയുടെ ഇരുവശവും നടക്കുന്ന അനധികൃതമായ കയ്യേറ്റം തടയാന്‍ ആവശ്യമായ നടപടി ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കണമെന്ന് ഭീമനടിയില്‍ രൂപീകരിച്ച റോഡ് ചൈത്രവാഹിനി പുഴ പുറമ്പോക്ക് സംരക്ഷണ സമിതി. യോഗം ആവശ്യപ്പെട്ടു. മുക്കട മുതല്‍ ഭീമനടി വരെയുള്ള റോഡ് പുറമ്പോക്കും ചൈത്ര വാഹിനി പുഴയുടെ പുറമ്പോക്കും അളന്ന് തിട്ടപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഭീമനടിയില്‍ രൂപീകരിച്ച റോഡ് പുഴ പുറമ്പോക്ക് സംരക്ഷണ സമിതി രൂപീകരണ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കി യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ രജനി രാജീവന്‍ അധ്യക്ഷത വഹിച്ചു. മനോജ് തോമസ്, ആന്റണി, ജോസഫ്, അബ്ദുല്‍ മജീദ് ,ടി വി രാജീവന്‍,സി വി സുരേഷ്, കുഞ്ഞിക്കണ്ണന്‍ പാപ്പനാട്ട് വീട്ടില്‍,സാജൂ മാരൂര്‍ എന്നിവര്‍ പ്രസംഗിച്ചു .അബ്ദുല്‍ മജീദ് (ചെയര്‍മാന്‍), ആന്റണി ജോസഫ് (കണ്‍വീനര്‍),സി . വി .സുരേഷ് (വൈസ് ചെയര്‍മാന്‍), കുഞ്ഞിക്കണ്ണന്‍ പാപ്പിനി വീട്ടില്‍ (വൈസ് ചെയര്‍മാന്‍),ടി .വി രാജീവന്‍ (ജോയിന്റ് കണ്‍വീനര്‍),സാജൂ മാരുര്‍ (ട്രഷറര്‍), രജനി രാജീവന്‍ (രക്ഷാധികാരി) എന്നിവരെ കമ്മിറ്റിയുടെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

error: Content is protected !!