കാസര്‍കോട് ജില്ല റൈഫിള്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മവും നടത്തി; ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ഐ എ എസ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

അമ്പലത്തറ:അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ല റൈഫിള്‍ അസോസിയേഷന്‍ ( കെ ഡി ആര്‍ എ) റേഞ്ചില്‍ വെച്ച് അസോസിഷന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. അസോസിയേഷന്റെ ജില്ല അധ്യക്ഷനും ജില്ല കളക്ടറുമായ കെ .ഇമ്പശേഖര്‍ .ഐ എ എസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ല പോലീസ് ചീഫും അസോസിയേഷന്‍ ജില്ലാ വൈസ് പ്രിസിഡന്റുമായ ഡി. ശില്പ ഐ പി എസ് സംബന്ധിച്ചു.

2024-25 വര്‍ഷത്തെ ഓഡിറ്റ് ചെയ്ത വരവ് ചിലവ് കണക്കും,പ്രവത്തന റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു. സംസ്ഥാനത്ത തന്നെ സ്വന്തമായി സ്ഥലവും റേഞ്ചുമുള്ള ജില്ല റൈഫിള്‍ അസോസിയേഷന്റെ പ്രവര്‍ത്തനത്തെയും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു വിപുലീകരിക്കാനുള്ള ശ്രമത്തെയും യോഗം ഐക്യകണേന പ്രശംസിച്ചു. പുതുതായി റേഞ്ചില്‍ ഒന്നാം നിലയില്‍ പണിയാനുദ്ദേശിക്കുന്ന 25 മീറ്റര്‍ ഇന്‍ഡോര്‍ റേഞ്ചിന്റെയും രണ്ടാം നിലയില്‍ പണിയാനുദ്ദേശിക്കുന്ന ആണ്‍ കുട്ടികളുടെയും പെണ്‍ കുട്ടികളുടെയും ഹോസ്റ്റല്‍ സൗകര്യോത്തോട് കൂടിയുള്ള പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ജില്ല കളക്ടര്‍ നിര്‍വഹിച്ചു.ജില്ല ജനറല്‍ സെക്രട്ടറി ആഡ്വ. കെ.എ.നാസര്‍, സ്വാഗതവും അസോസിയേഷന്‍ കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം. ശ്രീകണ്ഠന്‍ നായര്‍ നന്ദിയും പറഞ്ഞു. ജില്ല ട്രഷറര്‍ എ.കെ.ഫൈസല്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി .പി.വി. രാജേന്ദ്രകുമാര്‍
എന്നിവര്‍സംസാരിച്ചു.

error: Content is protected !!