ആസിഡ് കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; തായന്നൂര്‍ ആനപ്പെട്ടി പൊന്‍കുഴിയിലെ പി. അനീഷ് ആണ് മരിച്ചത്

കാഞ്ഞങ്ങാട് : ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. തായന്നൂര്‍ ആനപ്പെട്ടി പൊന്‍കുഴിയിലെ പി. അനീഷ് (45) ആണ് മരിച്ചത്. ഈ മാസം 17 ന് ഉച്ചക്കാണ് ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ടത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത് . അമ്പാടി – കാര്‍ത്തിയാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ (പടന്നക്കാട് കുറുന്തൂര്‍) ഏകമകള്‍ : അനാമിക. സഹോദരങ്ങള്‍: രാജേഷ്, ഗിരീഷ്(ഗള്‍ഫ്).

error: Content is protected !!