കാഞ്ഞങ്ങാട്: വ്യാപാരമേഖലയെ തകര്‍ക്കുന്ന സമീപനമാണ് ഗവണ്മെന്റിന്റേത്, ലൈസന്‍സ് എടു ക്കുവാനുള്ള നിബന്ധനകള്‍ ലഘൂകരിച്ചുകൊണ്ട് വ്യാപാര മേഖലയിലെ കുത്തക വല്‍ക്കരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ടും. സംസ്ഥാന വൈസ് പ്രസിഡണ്ടുമായ
കെ.അഹമ്മദ് ഷെരീഫ്.
അന്യായമായി വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക, ഹരിതകര്‍മ്മസേനയുടെ സേവനം അവശ്യമില്ലാത്ത വ്യാപാരികളെ യൂസര്‍ഫീ നല്കുന്നതില് നിന്നും ഒഴിവാക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയി ച്ചുകൊണ്ട് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന അദ്ദേഹം
.ബഡ്ജറ്റില്‍ ചെറുകിട വ്യാപാരികളുടെ തൊഴില്‍ നികുതി 270 ശതമാനം വര്‍ദ്ധിപ്പിച്ചു കൊണ്ട് വ്യാപാരിദ്രോഹനടപടിയാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്. ഇതിനെതിരെ ശക്തമായ സമരവുമായി വ്യാപാരികള്‍ രംഗത്തിറങ്ങുമെന്നും, അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നിന്നും നൂറിലധികം വ്യാപാരികള്‍ പ്രകടനവുമായി നഗരസഭ ആസ്ഥാനത്തേക്ക് എത്തിയാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി.കെ.ആസിഫ് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് ജില്ല സെക്രട്ടറി മുനീര്‍.കെ.കെ, കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് പ്രസിഡണ്ട് എം.പി.അഷറഫ് കാഞ്ഞങ്ങാട് വനിതാവിംഗ് പ്രസിഡണ്ട് ശോഭന ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന് സ്വാഗതവും വൈസ് പ്രസിഡന്റ്
പി.മഹേഷ് നന്ദി പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ദുരിതങ്ങളും വിവരിച്ചുകൊണ്ട് ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നഗരസഭ അദ്ധ്യക്ഷയ്ക്കും നഗരസഭ സെക്രട്ടറിക്കും നിവേദനം നല്കി. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളായ മുഹമ്മദ് ഹാസിഫ്, ഫൈസല്‍ സൂപ്പര്‍, ഗിരീഷ് നായക്, എ.ബാബുരാജ്, സി.എച്ച്.ഷറഫൂദ്ദീന്‍, ബി.എ.ഷെരീഫ്, .പി.വി അനില്‍, എച്ച്.ഇ.സലാം ,സമീര്‍ ഡിസൈന്‍, വനിതാവിംഗ് യൂണിറ്റ് ഭാരവാഹി
കള്‍, യൂത്ത് വിംഗ് ഭാരവാഹികള്‍ എന്നിവര്‍സംബന്ധിച്ചു.
