തളിപ്പറമ്പ് : പനി ബാധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ആലക്കോട് വെള്ളാട് പാത്തന്‍പാറയിലെ കോളേക്കുന്നില്‍ വീട്ടില്‍ സാജു-നിമ്മി ദമ്പതികളുടെ മകള്‍ മരീറ്റ് സാജു (7)വാണ് മരിച്ചത്. ആലക്കോട് നിര്‍മ്മല സ്‌കൂളിലെ രണ്ടാം ക്ലാസ് വി ദ്യാര്‍ത്ഥിനിയാണ്.
ചൊവ്വാഴ്ച സ്‌കൂളില്‍ പോയി വൈകിട്ട് വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കരുവഞ്ചാലിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാ നായില്ല. സഹോദരങ്ങള്‍: ആല്‍ബര്‍ട്ട്, ത്രസീന.
പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു
