മടിക്കൈ: ജനങ്ങള്‍ക്ക് ഭീഷണിയായി നായാട്ട് സംഘം വിളയാട്ടം. കാഞ്ഞിര പ്പൊയില്‍, കറുവളപ്പ്, പെരളത്ത് ഭാഗങ്ങളിലാണ് നായാട്ട് സംഘം ജനങ്ങള്‍ക്ക് ഭീക്ഷണിയായി മാറിയിരി ക്കുന്നത്. സമീപത്തെ കോഴിഫാം നടത്തുന്ന ഒരാളുടെ നേതൃത്വത്തിലാണ് നായാട്ട് സംഘം പ്രവര്‍ത്തി ക്കുന്നതെന്ന് നാട്ടുകാരുടെ പരാതി.
സന്ധ്യ മയങ്ങിയാല്‍ ഈ പ്രദേശങ്ങളില്‍ വെടിയൊച്ച പതിവാണ്. നായാടി കിട്ടുന്ന പന്നികളെ കിലോക്ക് 500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ ദിവസം ഇരു വിഭാഗത്തില്‍പ്പെട്ട നായാട്ടു സംഘം പരസ്പരം കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടിരുന്നു.
കാഞ്ഞിരപ്പൊയില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി നായാട്ട് സംഘം
