നസീമ ടീച്ചര്‍ ‘പെണ്‍ താരകം’ കവിത പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : വനിതാ ലീഗ് നേതാവും, സംസ്ഥാന ട്രഷററും, കേരള അറബിക് ടീച്ചര്‍ഴ്‌സ് ഫെഡറഷന്‍ സംസ്ഥാന ചെയര്‍ പെഴ്‌സനുമായിരുന്ന പി.പി.നസീമ ടീച്ചറെ ആസ്പതമാക്കി കുഞ്ഞാമ്മദ് ചിത്താരി രചിച്ച ‘പെണ്‍ താരകം’ കവിത മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് കുവൈത്ത് കെഎംസിസി ഭാരവാഹി സി.കെ. കരീമിന് നല്‍കി പ്രകാശനം ചെയ്തു. സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയില്‍ ജ്വലിച്ചു നിന്ന ടീച്ചര്‍ അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും,കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിലും മൗവ്വല്‍ സ്‌കൂളിലും അധ്യാപികയായി സേവനനുഷ്ടിച്ചിട്ടുണ്ട്. എസ്.ടി.യു ജില്ലാ ഭാരവാഹികൂടിയായ ടീച്ചര്‍ സ്ത്രീകളുടെ ശാക്തീകരണത്തിനായി പോരാടിയ മുസ്ലിം ലീഗിന്റെ കരുത്തുറ്റ വനിതാ നേതാക്കളില്‍ ഒരാളായിരുന്നു.

ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, വാര്‍ഡ് പ്രസിഡണ്ട് ബഷീര്‍ മാട്ടുമ്മല്‍, ജനറല്‍ സെക്രട്ടറി സി.പി. സുബൈര്‍, ട്രഷറര്‍ പി. അബ്ദുള്ള ഹാജി,വാര്‍ഡ് മെമ്പര്‍ സി. കെ.ഇര്‍ഷാദ്, സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സി.എം. ശറഫുദ്ധീന്‍,സെക്രട്ടറി നൗഷാദ് മുല്ല,യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ബി.കെ. ഹനീഫ,സി. എം.ഷാനിദ്,എം.എ. സമീര്‍,ശരീഫ് മിന്നാ, ഹബീബ് കൂളിക്കാട്, ശിഹാബ് കുന്നുമ്മല്‍,ബക്കര്‍ ഖാജ,താഹ മാട്ടുമ്മല്‍ അബ്ദുള്ള മുക്കൂട്,അയ്യൂബ്,ശിഹാബ് കുളത്തുങ്കാല്‍ തുടങ്ങിയവര്‍സംബന്ധിച്ചു

error: Content is protected !!