ഉദുമ: നിര്‍മാണപ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ കൊച്ച് ബിഹര്‍ കേഷോറിബരി കര്‍ക്കാരിയ കേതര്‍ഹട്ടിലെ രതികാന്ത വര്‍മ്മന്റെ മകന്‍ ശ്യാംചരണ്‍ ബര്‍മാന്‍ (44)ആണ് മരിച്ചത്.നാലാംവാതുക്കലില്‍ പണിനടന്ന്‌കൊണ്ടിരിക്കുന്ന ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ജോലിക്കിടെ അബദ്ധത്തില്‍ കാല്‍ വഴുതി താഴെ വീഴുകയായിരുന്നു.
