കാഞ്ഞങ്ങാട്:അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 2024 -2025 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനന്ദാശ്രമം ഐ.എം.എ. ഹാള്‍ മാവുങ്കാലില്‍ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു.അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.കൃഷ്ണന് മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍ എം. ജി.പുഷ്പ, ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ഷീബ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികളും അവതരിച്ചു. പരിപാടി കൂടുതല്‍ ആനന്ദകരമാക്കാന്‍ ജിത്തു കൊടക്കാടിന്റെ നാടന്‍ പാട്ടും അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ്. ടി. ശോഭ സമ്മാനങ്ങള്‍ വിതരണം നടത്തി. ഐ.സി.ഡി.എസ്.സൂപ്പര്‍ വൈസര്‍ ബി വി പ്രസീത സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ എ ശോഭന നന്ദിയുംപറഞ്ഞു.
ആനന്ദാശ്രമം ഐ.എം.എ. ഹാള്‍ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു
