പള്ളിക്കര : ബൈക്കില്‍ എത്തിയ അജ്ഞാത സംഘം വിടിന് തീയിട്ടു. ലക്ഷങ്ങളുടെ നഷ്ടം. പൂച്ചക്കാട് റഹ്‌മത്ത് റോഡിലെ കെ.എം ഫൈസലിന്റെ വീടിന് നേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു ബൈക്കുകളില്‍ എത്തിയ സംഘം പെട്രോള്‍ ഒഴിച്ച് തീയിട്ടത്. ഈ സമയം ഫൈസലിന്റെ ഭാര്യയും മക്കളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വാതില്‍, മേശ, സോഫ സെറ്റ്, ജനല്‍ ഗ്ലാസുകള്‍ , ഫാന്‍ എല്ലാം കത്തി നശിച്ചു. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫൈസല്‍ മിറക്ക്ള്‍ ന്യൂസിനോട് പറഞ്ഞു.
പൂച്ചക്കാട് ബൈക്കില്‍ എത്തിയ സംഘം വീടിന് തീയിട്ടു; ലക്ഷങ്ങളുടെ നഷ്ടം
