കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹരിത സ്‌നേഹ യാത്ര ഹൗസ് ബോട്ട് യാത്ര സംഘടിപ്പിച്ചു നീലേശ്വരം കോട്ടപ്പുറത്ത് വെച്ച് നടന്ന സംഗമം കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് ബഷീര്‍ മാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. പി. സുബൈര്‍ സ്വാഗതം പറഞ്ഞു.കൂളിക്കാട് സിറാമിക്‌സ് എം. ഡി. ഹബീബ് കൂളിക്കാട് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.മുതിര്‍ന്നവരും യുവാക്കളും ഒത്തൊരുമിച്ച ബോട്ടുയാത്ര മറക്കാനാവാത്ത അനുഭവമായി. സ്‌നേഹ സംഗമവും, രാഷ്ട്രീയ പഠന ക്യാമ്പും, കലാ പരിപാടികളും യാത്രയ്ക്ക് മാറ്റ് കൂട്ടി.
പഴയകാല പ്രവര്‍ത്തകരെ സംഗമത്തില്‍ വെച്ച് ആദരിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ചടങ്ങില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് വിതരണവും നല്‍കി. സര്‍ട്ടിഫിക്കറ്റ് വിതരണോട്ഘാടനം കോ ഓഡിനേറ്റര്‍ എം.എ.സമീര്‍ നിര്‍വഹിച്ചു. കോ ഓഡിനേറ്റര്‍മാരായ അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, ശരീഫ് മിന്നാ പരിപാടി നിയന്ത്രിച്ചു. വാര്‍ഡ് ട്രഷറര്‍ പി. അബ്ദുള്ള ഹാജി, കുവൈത്ത് കെഎംസിസി ഭാരവാഹികള്‍ സി. കെ. കരീം, വാര്‍ഡ് മെമ്പര്‍ സി. കെ.ഇര്‍ഷാദ്, സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സി. എം. ശറഫുദ്ധീന്‍,സെക്രട്ടറി നൗഷാദ് മുല്ല,യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ബി.കെ. ഹനീഫ,സി. എം.ഷാനിദ്,ശിഹാബ് കുന്നുമ്മല്‍,ബക്കര്‍ ഖാജാ,അബ്ദുള്ള മുക്കൂട്,അയ്യൂബ്,താഹ മാട്ടുമ്മല്‍, ഖാലിദ് കുന്നുമ്മല്‍,ശിഹാബ് കുളത്തുങ്കാല്‍ തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റ്വിതരണംനടത്തി
