എം രാജഗോപാലന്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി

കാഞ്ഞങ്ങാട് :സിപി എം ജില്ലാ സെക്രട്ടറിയായി തൃക്കരിപ്പൂര്‍ എംഎല്‍എ. എം. രാജഗോപാലിനെ തിരഞ്ഞെടുത്തു. എം. രാഘവന്‍, ഡി.വൈ. എഫ് ഐ ജില്ലാ സെക്രട്ടറി രതീഷ് വെള്ളാട്ട്, പി.സി. സുബൈദ, മാധവന്‍ മണിയറ ഉള്‍പെടെ ജില്ലാ കമ്മിറ്റിയില്‍ പുതുമുഖങ്ങളണ്. മൂന്ന് ദിവസമായി കാഞ്ഞങ്ങാട്ട് നടന്ന സമ്മേളനത്തില്‍ ഇന്ന് ഉച്ചക്കാണ് സെക്രട്ടറിയെ പ്രഖ്യാപിച്ചത്. വൈകിട്ട് 5 ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ സീതാറാം യച്ചൂരി- കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടക്കും. സമാപന പൊതുയോഗം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. അരലക്ഷം പ്രവര്‍ത്തകര്‍ പൊതുയോഗത്തിനെത്തും.

 

error: Content is protected !!