എം ടി വാസുദേവന്‍ നായരുടെയും പി ജയചന്ദ്രന്റെയും നിര്യാണത്തില്‍ ബേക്കല്‍ ആര്‍ട്ട് ഫോറം അനുസ്മരണം നടത്തി.

പള്ളിക്കര : എഴുത്തിന്റെ കുലപതി എം ടി വാസുദേവന്‍ നായരുടെയും ഭാവഗായകന്‍ പി ജയചന്ദ്രന്റെയും നിര്യാണത്തില്‍ ബേക്കല്‍ ആര്‍ട്ട് ഫോറം അനുസ്മരണം നടത്തി. അനുസ്മരണ യോഗം റിട്ട. ഡി വൈ എസ് പി; കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ആര്‍ട്ട് ഫോറം പ്രസിഡന്റ് അബു ത്വാഈ അധ്യക്ഷനായി.

ജയചന്ദ്രന്റെ ഗാനങ്ങള്‍ പാടിയും പറഞ്ഞും ”അനുരാഗ ഗാനം പോലെ” എന്ന പരിപാടി രാജേഷ് കൂട്ടകനി അവതരിപ്പിച്ചു. ആര്‍ട്ട് ഫോറം സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, മുഖ്യ രക്ഷാധികാരി കെ ഇ എ ബക്കര്‍, കെ എന്‍ രാജേന്ദ്ര പ്രസാദ്, സി എ സുല്‍ഫിക്കറലി, ഗോപാലന്‍ പള്ളികര, സാലിം ബേക്കല്‍ എന്നിവര്‍ സംസാരിച്ചു. ഖാലിദ് പള്ളിപ്പുഴ, സരിത ദാമോദരന്‍,ഡോ.റെനില്‍ രാജ് എന്നിവര്‍ ജയചന്ദ്രന്റെ ഗാനങ്ങള്‍ആലപിച്ചു.

error: Content is protected !!