കാഞ്ഞങ്ങാട്. കേരള സംസ്ഥാന സ്പോര്ട്സ് കൗണ്സില് ചെസ് ടെക്നിക്കല് കമ്മിറ്റി, ചെസ് അസോസിയേഷന് കാസര്കോടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ വനിതാ സെലക്ഷന് ചെസ് ചാമ്പ്യന്ഷിപ്പ് ഒക്ടോബര് 18-ന് കാഞ്ഞങ്ങാട് വിഷി ചെസ് സ്കൂളില് വെച്ചു നടക്കും.
പ്രായഭേദമന്യേ കാസര്കോട് ജില്ലാ യിലെ എല്ലാ വനിതകള്ക്കും പങ്കെടുക്കാം.
വിജയികളില് ആദ്യ 4 സ്ഥാനക്കാര് തൃശ്ശൂരില് ഒക്ടോബര് 31, നവംബര് 1 തീയ്യതികളില് നടക്കുന്ന സംസ്ഥാന വനിതാ ചെസ് ചാമ്പ്യന്ഷിപ്പിലേക്ക് ജില്ലയില് നിന്ന് യോഗ്യത നേടും.
ആദ്യ 10 സ്ഥാനങ്ങള് നേടുന്നവര്ക്ക് ട്രോഫി സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കും സര്ട്ടിഫിക്കറ്റ് നല്കും.
മത്സരാര്ത്ഥികള് 17 നകം ഓണ്ലൈനായി പേരുവിവരങ്ങള് രജിസ്റ്റര് ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങള്ക്ക്
ഫോണ്: 9605231010, 7591948161, 9447520368.
