കാഞ്ഞങ്ങാട് :നാടിനും, നഗരത്തിനും മാതൃകയായി കാഞ്ഞങ്ങാട് നഗരസഭ ഹരിതകര്‍മസേന . മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ നഗര സൗന്ദര്യ പ്രവര്‍ത്തികളോടാനുബന്ധിച്ചു കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നാമാവശേഷമായി കിടന്നിരുന്ന കിണര്‍ കാഞ്ഞങ്ങാട് നഗരസഭയിലെ 101 പേരടങ്ങുന്ന ഹരിതകര്‍മ്‌സേന അംഗങ്ങള്‍ ഏറ്റെടുക്കുകയും ശില്പികളായ സുഗുണന്‍, സന്തോഷ്, ഷിജു എന്നിവരുടെ നേതൃത്വത്തില്‍ കിണര്‍ പൂക്കുട്ട അകൃതിയില്‍ നവീകരിച്ചു ഉപയോഗ യോഗ്യമാക്കി. ഇതിനായി 201500’രൂപഹരിതകര്‍മസേന അംഗങ്ങള്‍ ചിലവഴിച്ചു. നവീകരിച്ച കിണര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍റ്റക് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ കെ അനീശ9, അഹമ്മദ് അലി, കെ. പ്രഭാവതി, കെ ലത കൗണ്‍സിലര്മാരായ കെ.കെ.ബാബു, എന്‍.അശോകന്‍, അബ്ദുള്‍ റഹ്‌മാന്‍ ടൗണ്‍ എസ് ഐ സൈഫുദ്ധീന്‍, നഗരസഭ സെക്രട്ടറി ഇന്‍ചാര്‍ജ് ശബി അമിത എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി.സരസ്വതി സ്വാഗതവുംക്ളീന്‍സിറ്റി മാനേജര്‍ പി ഷൈന്‍ ജോസ് നന്ദിയുംപറഞ്ഞു.
