കാഞ്ഞങ്ങാട് : സംസ്ഥാന സീനിയര്‍ പുരുഷ കബഡി ചാംപ്യന്‍ ഷിപ്പില്‍ ആതിഥേയരായ കാസര്‍കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. എറണാകുളം റണ്ണേഴ്സ് അപ് ആയി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന- ജില്ലാ ടെക്നിക്കല്‍ കമ്മിറ്റികളും ഷാര്‍ക് ഫ്രന്‍ഡ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും സംയുക്തമായാണ് ടുര്‍ണമെന്റ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഡിവൈ എസ്പി ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ഇ.രവീന്ദ്രന് അധ്യക്ഷനായി. സംഘാടക സമിതി ചെയര്മാന് ജോയി ജോസഫ്, ജനറല്‍ കണ്‍വീനര്‍ പവിതന്‍ ഞാണിക്കടവ്, സ്റ്റേറ്റ് കബഡി ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് ജഗദീഷ് കുമ്പള, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ബാലന് മാണിയാട്ട്, സ്റ്റേറ്റ് കബഡി ടെക്നിക്കല്‍ കമ്മിറ്റി അംഗം അനില്‍ ബങ്കളം, ജയരാജ് പടന്നക്കാട്, സത്യന് പടന്നക്കാട്, കെ. വി.വിജേഷ്, ചന്ദ്രന് ഞാണിക്കടവ്, ബാബു മങ്കത്ത്, എം.എന്‍.ശ്രീ നിവാസന്, ടി.കൃഷ്ണന്, വി.ജി. സജി,ക്ലബ് സെക്രട്ടറി കൃഷ്ണ ദേവ് എന്നിവര്‍പ്രസംഗിച്ചു.
സംസ്ഥാന സീനിയര്‍ മെന്‍സ് കബഡി: കാസര്‍കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം
