പള്ളിക്കര ശക്തിനഗര്‍ ദേവര്‍ വീട് റവളനാഥ അമ്മനവര്‍ മഹിഷമര്‍ദ്ദിനി ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ബ്രഹ്‌മകലശോത്സവും സഹസ്ര ചണ്ഡിക യാഗവും ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ; ധനശേഖരണം ഉദ്ഘാടനം നടന്നു

പള്ളിക്കര: പള്ളിക്കര ശക്തിനഗര്‍ ദേവര്‍ വീട് റവളനാഥ അമ്മനവര്‍ മഹിഷമര്‍ദ്ദിനി ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ നടക്കുന്ന ബ്രഹ്‌മകലശോത്സവും സഹസ്ര ചണ്ഡിക യാഗത്തിന്റെ ധനശേഖരണ ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എല്‍ എ നിര്‍വ്വഹിച്ചു. ക്ഷേത്ര അങ്കണത്തില്‍ വെച്ചുനടന്ന ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശിവരാമന്‍ മേസ്തിരി അധ്യക്ഷ വഹിച്ചു. താനോജിറാവു പവാര്‍, വാര്‍ഡ് മെമ്പര്‍ വി കെ അനിത, ശിവദാസ് നായ്ക്ക്, ജഗദീഷ് പവാര്‍, മണികണ്ഠന്‍ അത്തിക്കാല്‍, പി ബി കുഞ്ഞിരാമന്‍, രാജേഷ് പള്ളിക്കര, സുധാകരന്‍ തെക്കേക്കുന്ന്, എന്‍ സുരേശന്‍, മഹേഷ് കുമാര്‍, പ്രഭാകര കോമ്പൗണ്ടര്‍,
കമലാക്ഷന്‍ ഗുഡ്ഡമനെ, ജനറല്‍ കണ്‍വീനര്‍ ദിനേശന്‍ മാസ്റ്റര്‍ സ്വാഗതവും രാഘവന്‍ കരിയന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!