ബളാല്‍ ഭഗവതി ക്ഷേത്രത്തിലെ അഷ്ട ബന്ധ നവീകരണ കലശമഹോത്സവത്തിന് തുടക്കമായി

വെള്ളരിക്കുണ്ട് : ബളാല്‍ ഭഗവതി ക്ഷേത്രത്തിലെ അഷ്ട ബന്ധ നവീകരണകലശ സഹസ്ര ബ്രഹ്‌മ കുംഭാഭിഷേക മഹോത്സവത്തിനും പ്രതിഷ്ടാദിനമഹോത്സവത്തിനും തെയ്യം കെട്ട് ഉത്സവത്തിനും തുടക്കമായി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് കൊട്ടക്കാട് കാവില്‍ നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര നടന്നു.തുടര്‍ന്ന് ചീര്‍ക്കയം സുബ്രമണ്യ കോവില്‍ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം. കക്കയം ചാമുണ്ഡേശ്വരി ക്ഷേത്രം മാതൃ സമിതികളുടെ നേതൃത്വത്തില്‍ ലളിതാ സഹസ്ര നാമം. വിഷ്ണു സഹസ്ര നാമപാരായണവും മഹാ പൂജയയും നടന്നു.തുടര്‍ന്ന് സുദര്‍ശന ഹോമം. പുണ്യാഹം. അങ്കുരാര്‍പ്പണം പ്രസാദശുദ്ധി തുടങ്ങി ക്ഷേത്രചടങ്ങുകളും അത്താഴപൂജയ്ക്ക് ശേഷം സര്‍വൈശ്വര്യ വിളക്ക് പൂജയും നടന്നു.ഇന്ന് രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.

തുടര്‍ന്ന് ഭാഗവത പാരായണം സഹസ്ര നാമ പാരായണം. 11 ന് ക്ഷേത്രേശ സംഗമം സ്വാമി വിശ്വാനന്ത സരസ്വതി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6.30 സ്വാമി സച്ചിതാനന്ത സ്വാമികള്‍ക്ക് വരവേല്‍പ്പ്. ആദ്യാല്മിക സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം. പി. ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്ര ശേഖരന്‍ എം. എല്‍. എ. മുഖ്യഅതിഥി ആയിരിക്കും.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
4 ന് രാവിലെ മുതല്‍ വിവിധ തന്ദ്രിക ചടങ്ങുകള്‍. അക്ഷര ശ്ലോകസദസ്സ്. ഇരിങ്ങാലക്കുട ഒ. എസ്. സതീഷിന്റ ആത്മിക പ്രഭാഷണം. രാത്രിവിവിധ ക്ഷേത്രം മാതൃ സമിതികളുടെ തിരുവാതിര അരങ്ങേറും. 5 ന് രാവിലെ ആറു മുതല്‍ വിവിധ താന്ത്രികചടങ്ങുകള്‍. മാതൃ വന്ദനം. മഹാപൂജ രാത്രി വിവിധ കലാപരിപാടി കള്‍ നടക്കും. 6 ന് രാവിലെ താന്ത്രിക ചടങ്ങുകള്‍ ആരംഭിക്കും. സമാധരണ സഭ. മഹാപൂജ എന്നിവ നടക്കും. വൈകിട്ട് 7 മണി മുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. രാത്രി9 മണിക്ക് തിരുവനന്തപുരം ശ്രീ നന്ദനയുടെ ‘യാനം’ നാടകം നടക്കും.

7 ന് രാവി 9.55 നും 10.39 നും ഇടയില്‍ ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ അഷ്ട ബന്ധ ലേപനം. സഹസ്ര പരി കലാശാഭിഷേകം ബ്രഹ്‌മ കുംഭാഭിഷേകം. വൈകിട്ട് 7 മുതല്‍ വിവിധ കലാപരിപാടികളും 8.30ന് കോട്ടക്കല്‍ കഥകളി സംഘത്തിന്റെ ദക്ഷ യാഗം കഥകളി നടക്കും.8 ന് രാവിലെ വിവിധ ക്ഷേത്രചടങ്ങുകള്‍ നടക്കും. 10 .30 ന് ഭാഗവത ഗീതാഞ്ജലി ഭക്തി ഗാനമേള. തുടര്‍ന്ന് വിവിധ താത്രിക ചടങ്ങുകള്‍. വൈകിട്ട് 4ന് രഥാരോഹണം. കാഴ്ച്ച ശീവേലി.രദോത്സവം. രാത്രി 7 ന് കാഴ്ച്ചവരവ് ഘോഷയാത്ര. കാഴ്ച്ച സമര്‍പ്പണം. ശ്രീ ഭൂതബലി. എഴുന്നള്ളത്ത് തിടമ്പ് നൃത്തത്തോടെ ഉത്സവംസമാപിക്കും. 9 ന് ക്ഷേത്ര അധീനതയുള്ള പരദേവത പള്ളിയറയില്‍ കളിയാട്ട ഉത്സവം ആരംഭിക്കും. രാത്രി 8 മണി മുതല്‍ തോറ്റം പുറപ്പാട് നടക്കും. മെഗാ മ്യൂസിക്കല്‍ നൈറ്റ്. പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്. 10 ന് രാവിലെ 10 30 മുതല്‍ ചാമുണ്ഡിയുടെയും വിഷ്ണു മൂര്‍ത്തിയുടെയും പുറപ്പാട്. 11 ന് കൊട്ടക്കോട്ട് കാവില്‍ കളിയാട്ടം. 10.30മുതല്‍ ബീരന്‍ തെയ്യം. ചാമുണ്ഡി. വിഷ്ണു മൂര്‍ത്തി ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. ഉത്സവനാളുകളില്‍ ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും അന്നദാനവുംഉണ്ടാകും.

error: Content is protected !!