ബന്തടുക്ക :ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട് മേഖല ഫൗണ്ടേഷന് കലോത്സവം കിലുക്കം 2025 ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ നടന്നു. കലോത്സവത്തില്‍ കുഞ്ചത്തൂര്‍ മുതല്‍ പാണത്തൂര്‍ വരെയുള്ള ഒന്‍പത് വിദ്യാലയങ്ങളില്‍ നിന്നും കെ ജി ,1,2 ക്ലാസ്സുകളിലെ 350 കുട്ടികള്‍ പങ്കെടുത്തു. സിനിമാ- സോഷ്യല്‍ മീഡിയ ബാലതാരവും ഉജ്ജ്വലം ബാല്യം അവാര്‍ഡ് ജേതാവുമായ ആവണി ആവൂസ് ഉദ്ഘാടനം ചെയ്തു. വിദ്യാലയ പ്രസിഡന്റ് കെ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശിവശങ്കരന് നായര്‍, ജില്ലാ സെക്രട്ടറി പി.ഗണേശന് , അക്കാദമിക് ,സഹപ്രമുഖ് പി. ഗോപാലന് മാസ്റ്റര്‍, ജില്ലാ സമിതി അംഗങ്ങളായ ജയകുമാര്‍, അംബിക അരവിന്ദ് എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ഉമ ടീച്ചര്‍ സ്വാഗതവും , സെക്രട്ടറി സതീശന് പള്ളിക്കര നന്ദിയുംപറഞ്ഞു.
ഭാരതീയ വിദ്യാനികേതന്‍ കലോത്സവം: സിനിമാ- സോഷ്യല്‍ മീഡിയ ബാലതാരവും ഉജ്ജ്വലം ബാല്യം അവാര്‍ഡ് ജേതാവുമായ ആവണി ആവൂസ് ഉദ്ഘാടനം ചെയ്തു
