ദുബൈ: ബ്രദേഴ്‌സ് പരപ്പ പ്രവാസി കൂട്ടായ്മ ഏഴാമത് സംഗമം നാളെ (ഫെബ്രുവരി 2 ഞായറാഴ്ച )അജ്മാന്‍ വുഡ്‌ലേം പാര്‍ക്ക് സ്‌കൂളില്‍ നടക്കും. രാവിലെ 9 മണിക്ക് തുടങ്ങുന്ന പ്രോഗ്രാം രാത്രി 10 മണി വരെ നീണ്ടു നില്‍ക്കും.
കാഞ്ഞങ്ങാട് പരപ്പയിലെ സമീപ പ്രദേശങ്ങളിലെയും ക്ലബ്ബുകളെ പ്രതിനിധീകരിച്ചു കൊണ്ട് 8 ടീമുകള്‍ മത്സരിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റൊടെയാവും പരിപാടികള്‍ ആരംഭിക്കുക. ഉച്ചക്ക് ശേഷം വാശിയേറിയ വടംവലി മത്സരവും നടക്കും.
വൈകുന്നേരം നാലുമണി മുതല്‍ കലാമേളയും കുടുംബ സംഗമവും അരങ്ങേറും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള രസകരമായ മത്സരങ്ങളും കലാ പരിപാടികളും ഉണ്ടായിരിക്കും.
തുടര്‍ന്ന് ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, മംഗലംകളി, കരോക്കെ ഗാനമേള തുടങ്ങിയ കലാവിരുന്നോട് കൂടി രാത്രി 10 മണിയോടെയാവും പരിപാടി അവസാനിക്കുക. പരപ്പ പ്രദേശത്തു നിന്നുള്ള ആയിരത്തോളം പ്രവാസികള്‍ ഒത്തുചേരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വുഡ്‌ലേം പാര്‍ക്ക് സ്‌കൂള്‍ ഒരു മിനി പരപ്പയായി സംഗമം മാറുമെന്ന്സംഘാടകര്‍പറഞ്ഞു.
