അമൃത വിദ്യാലയത്തില്‍ ശാസ്ത്രമേളയും കരകൗശല പ്രദര്‍ശനവും

കാഞ്ഞങ്ങാട് : ഫെബ്രുവരി 4,5 തീയ്യതികളില്‍ കല്യാണ്‍ റോഡിലുള്ള അമൃതവിദ്യാലയത്തില്‍ ‘ഒഡീസിയം’ എന്ന പേരില്‍ ശാസ്ത്ര-കരകൗശല പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന്‌ സ്‌കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ തിരിച്ചറിയുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ എക്സിബിഷന്റെ ലക്ഷ്യം സ്‌കൂളിലെ 150 കുട്ടികള്‍ അവരവരുടെ കഴിവുകള്‍ ഈ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം അദ്ധ്യാപകരും ഒറ്റയ്ക്കും കൂട്ടായും അവരവരുടെ കഴിവുകള്‍ ഈ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഈ പ്രദര്‍ശനം കാണുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ശാസ്ത്ര രംഗങ്ങളിലുള്ള അഭിരുചികള്‍ വളര്‍ത്താന്‍ പ്രചോദനമാകുന്ന രീതിയിലാണ് ഈ എക്‌സിബിഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്. പ്ലാനറ്റോറിയം, ആര്‍ട്ട് ഗാലറി, രാമായണത്തെ ആസ്പദമാക്കിയുള്ള പെയിന്റ്‌റിംഗുകള്‍, ഗാന്ധിജിയുടെ ജീവിതത്തിലെ അപൂര്‍വ്വനിമിഷങ്ങള്‍ പകര്‍ത്തിയ ഫോട്ടോകള്‍ 3 ഡി ലോകം, വിആര്‍ ഷോ, വിവിധ കളികള്‍ തുടങ്ങിയവയെല്ലാം എക്‌സിബിഷന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

ഫെബ്രുവരി 4 ന് രാവിലെ 9.30 ന് ബ്രഹ്‌മചാരി വേദവേദ്യാമൃത ചൈതന്യ അധ്യക്ഷതയില്‍ നാടന്‍പാട്ട് കലാകാരന്‍ സുരേഷ് പള്ളിപ്പാറ ഉദ്ഘാടനം ചെയ്യും. വയലിനിസ്റ്റ് ശ്രീജിത്ത് പി. തുടങ്ങിയവര്‍ നിരവധി വിശിഷ്ടവ്യക്തികള്‍ എക്‌സിബിഷന്റെ ഉദ്ഘടന ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ത്ത സമ്മേളനത്തില്‍ വൈസ് പ്രിൻസിപ്പാൾ വി വി രജനി, പരിപാടിയുടെ കോഡിനേറ്റര്‍മാരായ അന്‍സില്‍ രാജ്, ടി വി നിഷ കുമാരി എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!