കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്ന് പട്ടാപ്പകല്‍ പോലും ബൈക്ക് മോഷണം പതിവാകുന്നു. റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ട പറക്കളായി സ്വദേശി അരുണോദയയുടെ കെ എല്‍-59എഫ് 6554 നമ്പര്‍ ബൈക്കാണ് ഇന്നലെ പകല്‍ മോഷണം പോയത്. സര്‍വീസ് എന്‍ജിനീയറായ അരുണോദയ ഇന്നലെ രാവിലെ 8.30ന് റെയില്‍വേ സ്റ്റേഷന് പരിസരത്ത് പാര്‍ക്ക് ചെയ്ത് കണ്ണൂരിലേക്ക് ജോലിക്ക് പോവുകയായിരുന്നു. തിരിച്ചു വൈകിട്ട് 6. 30 ന് തിരിച്ച് എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്കി.
മംഗലാപുരത്തെ വിദ്യാര്‍ത്ഥിയായ മാവുങ്കാല്‍ പുതിയകണ്ടം സ്വദേശി ആദിത്യന്റെ ബൈക്കും കഴിഞ്ഞദിവസം മോഷണം പോയിരുന്നു. കെ എല്‍ 14 ജി 6568 നമ്പര്‍ ബൈക്ക് ജനുവരി 21 ന് രാവിലെ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ട പഠനത്തിനായി മംഗലാപുരത്ത് പോയി 24 ന് തിരിച്ചെത്തിയപ്പോഴാണ് നഷ്ടപ്പെട്ടതായി അറിയുന്നത്. ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി. ഇരു ബൈക്കുകളും മോഷ്ടിച്ചത് ഒരേ സംഘത്തില്‍ പെട്ടവരാകാമെന്ന് സംശയിക്കുന്നു.
