കാഞ്ഞങ്ങാട്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ 2025 26 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ സുസ്ഥിര വികസനം ലക്ഷ്യം വെച്ചുകൊണ്ട് സമഗ്ര മേഖല വികസനത്തില്‍ ഊന്നിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കാലാനുസൃതമായി പദ്ധതികള്‍ പരിഷ്കരിക്കാനും നൂതന പദ്ധതികള്‍ ആവിഷ്കരിക്കാനും നിരന്തര ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി വെള്ളിക്കുന്നത്ത് ദുര്‍ഗ്ഗാ പ്രസാദം ഓഡിറ്റോറിയത്തില്‍ വികസന സെമിനാര്‍ നടന്നു. തൃശ്ശൂര്‍ സെന്റര്‍ ഫോര്‍ എസ്.ഡി.ജിയിലെ റിസര്‍ച്ച് അസോസിയേറ്റും കില കോ. ഓര്‍ഡിനേറ്ററുമായ കെ. യു. സുകന്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. മീന കരട് രേഖ അവതരണം നടത്തി. കെ. കൃഷ്ണന് മാസ്റ്റര്‍, ഷീബ ഉമ്മര്‍, എ. ദാമോദരന്‍, എം.ജി. പുഷ്പ, ലക്ഷ്മി തമ്പാന്,എം. കണ്ണന് നായര്‍, മൂലക്കണ്ടം പ്രഭാകരന്, എ. തമ്പാന്, പി.വി. ബാലകൃഷ്ണന്, ഹമീദ് ചേരക്കാടത്ത്, പ്രദീപന് മാവുങ്കാല്‍, കെ.സി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പദ്ധതികളുടെ ക്രോഡീകരണവും നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജുനന്ദിയുംപറഞ്ഞു
അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടന്നു; തൃശ്ശൂര്‍ സെന്റര്‍ ഫോര്‍ എസ്.ഡി.ജിയിലെ റിസര്‍ച്ച് അസോസിയേറ്റും കില കോ. ഓര്‍ഡിനേറ്ററുമായ കെ. യു. സുകന്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു
