നീലേശ്വരം : പള്ളിക്കര ശ്രീകേണമംഗലം കഴകം പെരുങ്കളിയാട്ടം മുന്നൊരുക്കത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ജല ശുചീകരണ ക്യാമ്പയിന്‍ ‘ദാഹജലം ജീവജലം’ പരിപാടി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഏ വി രാംദാസ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഏ ടി മനോജ് അധ്യക്ഷം വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, ജനറല്‍ കണ്‍വീനര്‍ പി രമേശന്‍, ബാബു മാണിയൂര്‍,രാജു പിലാപ്പള്ളി എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വിഭാഗം ജീവനക്കാരും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലാത്തടം ക്യാമ്പസിലെ എന്‍എസ്എസ് വളണ്ടിയര്‍മാരും വിവിധ സബ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി വിനോദ് ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു കൊണ്ട് ക്ലാസ്സെടുത്തു. തുടര്‍ന്ന് നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ പത്തോളം കിണറുകള്‍ ശുചീകരിക്കുകയും ക്ലോറിനൈസ് ചെയ്ത് വലകെട്ടി സുരക്ഷ ഉറപ്പു വരുത്തുകയുംചെയ്തു.
