കുണിയയില്‍ ഇരുചക്ര വാഹനത്തിന് തീ വെച്ചു

പെരിയ : കുണിയയില്‍ സ്‌കൂട്ടിക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി. ആയിഷ വില്ലയില്‍ താമസിക്കുന്ന ഹസീന എന്ന യുവതിയുടെ ഇരു ചക്ര വാഹനത്തിന് സാമൂഹ്യ വിരുദ്ധര്‍ തീ വെച്ചു. ഇന്നലെ രാത്രി 8.30 നാണ് വീടിന്റെ പുറത്ത് വെച്ചിരുന്ന വാഹനം അജ്ഞാതര്‍ തീയിട്ട് ഓടി രക്ഷപെട്ടത്. സ്‌കൂട്ടി പൂര്‍ണമായും കത്തി നശിച്ചു.

കുണിയയിലെ ഗള്‍ഫ് വ്യവസായി കുണിയ ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് അറുപതിലധികം വീടുള്ള ആയിഷ വില്ല.
മൂന്നു ദിവസം മുമ്പ് ഇവിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയും അതിന്റെ പേരില്‍ ആക്രമം ഉള്‍പ്പെടെ അരങ്ങേറിയിരുന്നു. അതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം നടന്ന അക്രമമെന്ന് സംശയിക്കുന്നു. ഇതില്‍ പെട്ടവരാവാം വാഹനത്തിന് തീയിട്ടതെന്ന് സംശയിക്കുന്നതായി ഉടമ ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  പ്രതികളെ കണ്ടെത്താന്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

error: Content is protected !!