തട്ടുമ്മല്‍ :ബിജെപി വെള്ളരിക്കണ്ട് മണ്ഡലം പ്രസിഡന്റായി വിനീത് മുണ്ടമണി ചുമതലയേറ്റു. തട്ടുമ്മലിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങ് ജില്ലാ ജനറല്‍ സെകട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എം ബല്‍രാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എന്‍ മധു, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്,ബിജെപി ജില്ലാ കമ്മിറ്റിയംഗം സുകുമാരന്‍ കാലിക്കടവ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത്എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ കെ വേണുഗോപാല്‍ സ്വാഗതവും ശ്രീജിത്ത് പറക്കളായി നന്ദിയുംപറഞ്ഞു.
ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റായി വിനീത് മുണ്ടമണി ചുമതലയേറ്റു
