പട്ടത്തുമൂല കമ്യൂണിറ്റി ഹാളില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പും, സൗജന്യ രക്ത പരിശോധനയും നടന്നു

മടിക്കൈ ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി എരിക്കുളം 2024-25 വാര്‍ഷിക പദ്ധതി എസ് ടി മേഖല ഹോമിയോ മെഡിക്കല്‍ ക്യാമ്പും, സൗജന്യ രക്ത പരിശോധനയും പട്ടത്തുമൂല കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശൈലജ എ അദ്ധ്യക്ഷത വഹിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ ടി രതീഷ് സംസാരിച്ചു. ഒന്നാം വാര്‍ഡ് മെമ്പര്‍ എ.വേലായുധന്‍ സ്വാഗതവും, ജി എച്ച് ഡി എരിക്കുളം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുജീബ് റഹ്‌മാന്‍ സി.എച്ച്.നന്ദിയും പറഞ്ഞു.

error: Content is protected !!