പറക്കളായിയില്‍ കെ.പി.ഭാസ്‌ക്കരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു; ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു

പറക്കളായി : ബി ജെ പി നേതാവായിരുന്ന കെ.പി.ഭാസ്‌ക്കരന്റെ 43-ാം ബലിദാന ദിനാചരണം പറക്കളായില്‍ സ്മൃതി മണ്ഡപത്തില്‍ നടന്നു. ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി അദ്ധ്യക്ഷനായി.ആര്‍ എസ് എസ് ജില്ലാ കാര്യവാഹ് ബാബു അഞ്ചാംവയല്‍, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറി മനുലാല്‍ മേലത്ത്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍, ഒ ബി സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പ്രേംരാജ് കാലിക്കടവ്, ന്യുനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് റോയി പറക്കളായി, ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.വേണുഗോപാല്‍, വാര്‍ഡ് മെമ്പര്‍ ജ്യോതി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീജിത്ത് പറക്കളായി സ്വാഗതവും, വിനു പൂതങ്ങാനം നന്ദിയും പറഞ്ഞു.

error: Content is protected !!