കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സംഘാടക സമിതി ഓഫീസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : ജനുവരി 27-ന് കാഞ്ഞങ്ങാട് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷന്റെ നാലാമത് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വര്‍ക്കിംങ് ചെയര്‍മാന്‍ എം. സജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി സുഗതന്‍, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ പി. ദിനേശന്‍, ജില്ലാ ട്രഷറര്‍ ജോസ്‌മോന്‍, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, സെക്രട്ടറി വി.കെ പ്രകാശന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.സതീശന്‍, ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ പി.വി രവീന്ദ്രന്‍ എന്നിവര്‍പ്രസംഗിച്ചു.

error: Content is protected !!