local news

അടിയന്തരാവസ്ഥ സമര പോരാളി കുഞ്ഞിരാമന്‍ നായര്‍ മൊട്ടമ്മല്‍ അന്തരിച്ചു

പരവനടുക്കം: അടിയന്തരാവസ്ഥ സമര പോരാളി കൂക്കള്‍ കുഞ്ഞിരാമന്‍ നായര്‍ മൊട്ടമ്മല്‍ (74) അന്തരിച്ചു.
അടിയന്തരാവസ്ഥ എന്ന കരിനിയമത്തിനെതിരെ പ്രസ്ഥാനത്തിന് വേണ്ടി കണ്ണൂര്‍ മൂനീശ്വരന്‍ കോവിലില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ കൊടിയ മര്‍ദ്ദനത്തിന് ഇരയായി. കെനറ സെറാമിക്‌സ് ഓട്ട് കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ: കല്യാണി മേലത്ത്. മക്കള്‍: പ്രസന്നന്‍ (വാച്ച്മാന്‍ ചെമ്മനാട് സര്‍വീസ് സഹകരണ ബാങ്ക്), പ്രസാദ്, പ്രമോദ്, ഉണ്ണികൃഷ്ണന്‍ (ഇരുവരും ഗള്‍ഫ് ). മരുമക്കള്‍: ബിന്ദു, മിനി, സുജിത, ബിജി.സഹോദരങ്ങള്‍: കുമാരന്‍ നായര്‍, ജാനകി, കാര്‍ത്ത്യായനി.

 

error: Content is protected !!