പ്രവാസ കാലത്ത് മികച്ച സേവനം നല്‍കിയ അംഗങ്ങളെ ആദരിക്കാന്‍ സ്‌നേഹയാത്ര നവംബര്‍ 28ന്
കാഞ്ഞങ്ങാട്: നാട്ടില്‍ തിരിച്ചെത്തിയവരുടെ കൂട്ടായ്മയായ യു.എ.ഇ. കെ.എം.സി.സി. ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രവാസ കാലത്ത് മികച്ച സേവനം നല്‍കിയ അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന സ്‌നേഹയാത്ര നവംബര്‍ 28ന് ഉച്ചക്ക് 2 മണിക്ക് കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ മന്ത്രിയും കേരള ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. എം.കെ. മുനീര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. ബിഗ് മാള്‍, മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ. കുഞ്ഞഹമ്മദ് ഹാജി പാലക്കി വിശിഷ്ടാതിഥിയായിരിക്കും.
കാഞ്ഞങ്ങാട്ടെ ആദ്യകാല കെ.എം.സി.സി. നേതാക്കളായ പാറക്കാട്ട് മുഹമ്മദ് ഹാജി, സി.കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി, പി.എം. കുഞ്ഞബ്ദുള്ള ഹാജി, സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി എന്നിവരെ ചടങ്ങില്‍ ആദരിക്കും.
മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദ് അലി, സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹിമാന്‍, ജില്ലാ പ്രസിഡന്റ് എന്‍.എ. നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി പി.എം. മുനീര്‍ ഹാജി, ട്രഷറര്‍ കെ.ഇ.എ. ബക്കര്‍, മുസ്ലിംലീഗ് എം.എല്‍.എ.മാരായ കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം. അഷറഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീര്‍ വെള്ളിക്കോത്ത്, യു.എ.ഇ. കെ.എം.സി.സി. ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ പാട്രണ്‍ പി.എ. ഹംസ, ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റുമാരായ വണ്‍ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ. ഖാലിദ്, സെക്രട്ടറി ടി.സി.എ. റഹ്‌മാന്‍, മുനിസിപ്പല്‍ പ്രസിഡന്റ് കെ. മുഹമ്മദ് കുഞ്ഞി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ യു.എ.ഇ. കെ.എം.സി.സി. ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ പി.എ. അബൂബക്കര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം കുട്ടി ചൊക്ലി, വൈസ് ചെയര്‍മാന്‍ എ. ഹമീദ് ഹാജി, സൗദി അബൂബക്കര്‍ ഹാജി, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് കുഞ്ഞി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സെവന്‍സ്റ്റാര്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.

