local news

ലോക പ്രമേഹദിനാചരണം :  കോട്ടപ്പാറ സനാതന ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു;അമ്പലത്തറ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ടി.വി പ്രമോദ് ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ : കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോ പ്പതി വകുപ്പ് ആയുഷ്മാന്‍ ഭവ യൂണിറ്റ് ഗവണ്മെന്റ് ജില്ല ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് ലോക പ്രമേഹദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് കോട്ടപ്പാറ സനാതന ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പലത്തറ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ടി.വി പ്രമോദ് ഉദ്ഘാടനം ചെയ്തു. സനാതന ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് ഡയറക്ടര്‍ എം. ശ്വേത അധ്യക്ഷത വഹിച്ചു. ആയുഷ്മാന്‍ ഭവ: കണ്‍വീനര്‍ ഡോ. ഷഫ്‌ന മൊയ്തു ബോധവത്ക്കരണ ക്ലാസ്സെടുത്തു. ജില്ല ഹോമിയോ ആശുപത്രി ആയുഷ്മാന്‍ ഭവ നാം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ കെ . സുനീറ ക്യാമ്പിന് നേതൃത്വം നല്‍കി.എരുമക്കുളം ഗവ.ഹോമിയോ ഡിസ്‌പെന്‍സറി മള്‍ട്ടിപര്‍പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിമിഷ മാത്യു,ബേളൂര്‍ ഗവ ഹോമിയോ ഡിസ്‌പെന്‍സറി മള്‍ട്ടിപര്‍പസ് ഹെല്‍ത്ത് വര്‍ക്കര്‍ ജിന്‍സി ജോസ് എന്നിവര്‍ രക്ത പരിശോധന നടത്തി.ആയുഷ്മാന്‍ഭവ അറ്റെന്‍ഡര്‍ അല്‍ഫോന്‍സ പോള്‍ ബി എം ഐ പരിശോധനനടത്തി . സനാതന ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് ഏച്ച് ഒ ഡി നിഖില ബാബു സ്വാഗതവും എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ഫാത്തിമത് നൂന ഷംസ് നന്ദിയും പറഞ്ഞു.

 

error: Content is protected !!