local news

ശ്രീമലയിലേക്ക് ‘വൃശ്ചികപ്പച്ച’ പ്രകൃതിപഠനയാത്ര സംഘടിപ്പിച്ചു

കുറ്റിക്കോല്‍: കുറ്റിക്കോല്‍ ജീവനം ജൈവവൈവിധ്യ സമിതിയും യങ് ചലഞ്ചേഴ്‌സ് ക്ലബ് മാണിമൂലയും ചേര്‍ന്ന് ‘വൃശ്ചികപ്പച്ച’ എന്ന പേരില്‍ ശ്രീമലയിലേക്ക് പ്രകൃതിപഠനയാത്ര സംഘടിപ്പിച്ചു. ശ്രീമലയുടെ താഴ്വരയില്‍ കര്‍ഷകനും പ്രകൃതി സംരക്ഷണ പ്രവര്‍ത്തകനുമായ ജയനാരായണന്‍ നായര്‍ പഠനയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ജീവനം സെക്രട്ടറി പി.വി. ശശി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കോര്‍ഡിനേറ്റര്‍മാരായ കെ.ടി. സുകുമാരന്‍, സുഭാഷ് വനശ്രീ എന്നിവര്‍ നേതൃത്വം നല്‍കി. വനംവകുപ്പ് ജീവനക്കാരായ രാമചന്ദ്രന്‍, ആതിര, സുമിത്ര, രഞ്ജീഷ് എന്നിവര്‍ പഠനയാത്രയില്‍ സഹായികളായി. പ്രദേശവാസിയും കാടിന്റെ തോഴിയുമായ ‘വേദക്ക’ എന്ന വേദാവതിയമ്മയെ പഠനയാത്രാംഗങ്ങള്‍ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങില്‍ ജീവനം ഭാരവാഹികളായ എ. ഗോപാലകൃഷ്ണന്‍ നായര്‍, എം. ദാമോദരന്‍ കരുവിഞ്ചിയം, സുരേന്ദ്രന്‍ പുണ്യംകണ്ടം, രാജേന്ദ്രന്‍ എം, യങ് ചലഞ്ചേഴ്‌സ് ക്ലബ് ഭാരവാഹികളായ മധുസൂദനന്‍, ഇക്ബാല്‍, മൊയ്തീന്‍ കുഞ്ഞി, റഷീദ്, അബ്ദുള്‍ റഹ്‌മാന്‍, ഖലീല്‍, മോഹനന്‍ കൊമ്പന്‍കല്ല്, രതീഷ് എന്നിവര്‍ സംസാരിച്ചു. പഠനയാത്രാംഗങ്ങളായ ജയചന്ദ്രന്‍ സി. പെരിങ്ങാനം, രാജന്‍ മുനിയൂര്‍, വനജകുമാരി, നീലാംബരന്‍ കുറ്റിക്കോല്‍, പത്മാവതി, ഉമാദേവി എന്നിവര്‍ പഠനയാത്രാ അനുഭവങ്ങള്‍ പങ്കുവെച്ചു.

 

error: Content is protected !!