‘ഓപ്പറേഷന് തൂഫാന്’: സ്ഥിരം ലഹരിക്കടത്ത് പ്രതിക്കെതിരെ പിറ്റ് എന്‍.ഡി.പി.എസ് പ്രകാരം കരുതല്‍ തടങ്കല്‍
കാസര്‍കോട്: ലഹരിമാഫിയയ്ക്കെതിരെ പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന് തൂഫാന്’ പദ്ധതിയുടെ ഭാഗമായി തുടര്‍ച്ചയായി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട കാസര്‍കോട് സ്വദേശിക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി. ചെങ്കള മാര്‍ത്തോമ്മാ റോഡിലെ അഹമ്മദ് ഷെരീഫ് പി.എ-യ്ക്കെതിരെയാണ് പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം നടപടി സ്വീകരിച്ചത്. നിലവില്‍ കാസര്‍കോട് കസബ പോലീസ് സ്റ്റേഷന് പരിധിയിലെ അണങ്കൂര്‍ ബദര്‍ മസ്ജിദിന് സമീപത്തെ കൊല്ലമ്പാടി ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിക്കുന്നത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് മയക്കുമരുന്ന് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബേക്കലില്‍ 2022 ഓഗസ്റ്റ് 18-ന് 5.9 ഗ്രാം കഞ്ചാവും 0.98 ഗ്രാം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തു.
2023 ഫെബ്രുവരി 10-ന് 30.51 ഗ്രാം മെത്താംഫെറ്റാമൈനുമായി പിടിയിലായി. വിദ്യാനഗറില്‍ 2023 സെപ്റ്റംബര്‍ 12-ന് 3.99 ഗ്രാം മെത്താംഫെറ്റാമൈന്‍ കൈവശം വെച്ചതിന് കേസെടുത്തു. വിദ്യാനഗര്‍ 2025 ഫെബ്രുവരി 25-ന് എം.ഡി.എം.എ ഉപയോഗിച്ചതിന് പിടിയിലായി. കാസര്‍കോട് 026 മെയ് 7-ന് 3.68 ഗ്രാം എം.ഡി.എം.എയുമായി വീണ്ടും പിടിയിലായി. വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ വിജയന് മേലത്തും സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് കുമാര്‍ പിയും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ജാമ്യത്തിലിറങ്ങി വീണ്ടും സമാനമായ ലഹരിമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് പ്രതിയെ കരുതല്‍ തടങ്കല്‍ നിയമപ്രകാരമുള്ള കര്‍ശന നടപടികളിലേക്ക് കൊണ്ടുപോയത്. വരും ദിവസങ്ങളിലും ലഹരിക്കടത്തുകാര്‍ക്കെതിരെ സമാനമായ കര്‍ശന നടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.

