local news

മാണിക്കോത്ത്-കൊളവയല്‍ റെയില്‍വേ മേല്‍പ്പാലം അനിവാര്യം; ജീവന്‍ പണയംവെച്ച് പാളം മുറിച്ചുകടന്ന് വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: സ്‌കൂളിലേക്ക് പോകാന്‍ ജീവന്‍ പണയംവെച്ച് പാളം മുറിച്ചുകടക്കേണ്ട ഗതികേടിലാണ് മാണിക്കോത്ത്-കൊളവയല്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍. റെയില്‍വേ ഗേറ്റോ മേല്‍പ്പാലമോ ഇല്ലാത്തതിനാല്‍ നൂറുകണക്കിന് യാത്രക്കാരാണ് നിത്യേന കടുത്ത യാത്രാദുരിതവും സുരക്ഷാഭീഷണിയും നേരിടുന്നത്.
ദിവസവും സ്‌കൂളിലേക്ക് പോകാനും വരാനും പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ റെയില്‍വേ പാളം മുറിച്ചുകടക്കുകയാണ്. നിരവധി ട്രെയിനുകള്‍ അതിവേഗം കടന്നുപോകുന്ന ഈ പാതയില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് രക്ഷിതാക്കളിലും നാട്ടുകാരിലും വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് ഇവിടെ ഒരു റെയില്‍വേ മേല്‍പ്പാലം (ഓവര്‍ബ്രിഡ്ജ്) അടിയന്തരമായി നിര്‍മിക്കണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാവുകയാണ്. മേല്‍പ്പാലം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ഇതിനോടകം തന്നെ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.

 

error: Content is protected !!