local news

ആയുഷ് വയോജന പാലിയേറ്റീവ് പദ്ധതി വിശദീകരണയോഗം നടന്നു

കാഞ്ഞങ്ങാട്: ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുന്ന സമഗ്ര വയോജന പാലിയേറ്റീവ് പദ്ധതിയെക്കുറിച്ച് ജനപ്രതിനിധികള്‍ക്കായി വിശദീകരണയോഗം നടന്നു. എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. സജി പി.ആര്‍ അധ്യക്ഷത വഹിച്ചു. , ജില്ലാ കലക്ടര്‍ ശ്രീധന്യ സുരേഷ് മുഖ്യാതിഥിയായി. ഹോമിയോപ്പതി ഡി.എം.ഒ ഡോ. എ.കെ രേഷ്മ, ആയുഷ് പാലിയേറ്റീവ് കെയര്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. കെ.വി പ്രമോദ്, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. കെ ദിലീപ്, പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ഫാത്തിമ യാസ്മിന്‍ എന്നിവരും പങ്കെടുത്തു.

 

error: Content is protected !!