കുടുംബശ്രീ ജെന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ മോഡല്‍ സി.ഡി.എസ് സെക്കന്‍ഡ് ജെന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങളെയാണ് ആദരിച്ചത്.
കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി.ഡി.എസ് സെക്കന്‍ഡ് ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങളായ ജെന്‍ഡര്‍ ചാമ്പ്യന്‍മാരെയാണ് ആദരിച്ചത്.
മികച്ച അംഗന്‍വാടി ഹെല്‍പ്പര്‍ക്കുള്ള പുരസ്‌കാരം നേടിയ കെ. ശ്രീജ, കായികരംഗം, ആയോധന കലകള്‍, പാചകകല എന്നിവയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കെ. ശരണ്യ, സംസ്ഥാനത്തെ ആദ്യ വനിത ഹജ്ജ് കമ്മിറ്റി അംഗം എല്‍. സുലൈഖ, പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ സുലു രാജി, മുതിര്‍ന്ന അയല്‍ക്കൂട്ട അംഗം കെ. കുഞ്ഞിപ്പെണ്ണ് എന്നിവരെയാണ് ആദരിച്ചത്. നഗരസഭ ടൗണ്‍ഹാളില്‍ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. സുമതി അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഫൗസിയ ഷെരീഫ്, മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍മാരായ എ.എന്‍.കെ സീമ, എ.എം സജിത, സൗമ്യ സുനില്‍, മൊയ്തു പുഞ്ചാവി, ടി.കെ സവിതകുമാരി, കുടുംബശ്രീ ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എം. പ്രഭാകരന്‍, എസ്.ഐ.എസ്.ഡി ജില്ലാ പ്രോഗ്രാം മാനേജര്‍ പി. രത്‌നേഷ്, മെമ്പര്‍ സെക്രട്ടറി എന്‍.വി ദിവാകരന്‍, സിറ്റി മിഷന്‍ മാനേജര്‍ എം. വിനീഷ് ജോയ്, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ സി.വി ജെനിരാജ് എന്നിവര്‍ സംസാരിച്ചു.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.വി രത്‌നാവതി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ പി. പ്രഭ നന്ദിയും പറഞ്ഞു. എഫ്.എന്‍.എച്ചിന്റെ ഭാഗമായി ടൊബാക്കോ ഫ്രീ യൂത്ത് ക്യാമ്പയിന്റെ ഭാഗമായി സന്ദേശം ചൊല്ലുകയും ചെയ്തു. ജനപ്രതിനിധികള്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ജില്ലാ മിഷന്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

