local news

കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐ ടി ഐ വിവിധ ട്രേഡുകളില്‍ പഠന പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങ് നടന്നു; കാസര്‍കോട് എം എല്‍ എ കല്ലട്ര മാഹിന്‍ ഹാജി ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഓര്‍ഫനേജ് ഐ ടി ഐല്‍ ബിരുദ ദാന ചടങ്ങ് നടന്നു. 2025-26 വര്‍ഷം വിവിധ ഐടിഐ ട്രേഡുകള്‍ പഠിച്ച് വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും സര്‍ട്ടിഫിക്കറ്റ് വിതരണവും കാസറഗോഡ് എംഎല്‍എ കല്ലട്ര മാഹിന്‍ ഹാജി നിര്‍വ്വഹിച്ചു. ഐ ടി.ഐ പ്രിന്‍സിപ്പാള്‍ ജോബിഷ് ജോണ്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യതീംഖാന ജനറല്‍ സെക്രട്ടറി സുപ്രീം മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.ബി എം മുഹമ്മദ് കുഞ്ഞി, പി.എം. നാസര്‍,ബഷീര്‍ ആറങ്ങാടി, സുരൂര്‍ മൊയ്തു ഹാജി,സൗദി അബൂബക്കര്‍ ഹാജി,അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുള്‍ നാസര്‍ പി കെ എന്നിവര്‍ സംസാരിച്ചു. ഐ ടി.ഐ ലീഡര്‍ നഹിയാന്‍ ലത്തീഫ് നന്ദി പറഞ്ഞു.

 

error: Content is protected !!